ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ കോളടിച്ചത് ബീഹാറിന്. പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറിന് അനേകം പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. വിമാനത്താവളവും സ്ഥാപനങ്ങളും ബീഹാറിന് വരുമെന്ന് ധനമന്ത്രി പറഞ്ഞു.
സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത് പ്രോത്സാഹിപ്പിക്കുന്നതിനായി ബിഹാറിന് മഖാന ബോര്‍ഡും ധനമന്ത്രി പ്രഖ്യാപിച്ചു.
ഉത്പാദനം, മാര്‍ക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തുംവിധം മഖാന കര്‍ഷകരെ ശാക്തീകരിക്കുമെന്നും പ്രഖ്യാപനം. ബീഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓണ്‍ട്രപ്രണര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ് ഇവിടെ സ്ഥാപിക്കുമെന്നും പറഞ്ഞു. ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൊണ്ടുവരുമെന്നും ഇതിനെല്ലാം പുറമേ പാറ്റ്ന ഐഐടി വികസിപ്പിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.