കോയമ്പത്തൂർ (Coimbathoor) : പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. (The young man who stopped the girl on the road and kissed him was arrested.) പെൺകുട്ടിയെ അനുവാദം കൂടാതെ അപരിചിതനായ യുവാവ് ചുംബിക്കുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് ഷരീഫാണ് പ്രതി.
സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വണ്ടി ഒരു ഭാഗത്തേക്ക് മാറ്റുന്നതിനിടയിൽ പ്രതിയുടെ സ്‌കൂട്ടറിൽ തട്ടിയിരുന്നു. പിന്നാലെ പെൺകുട്ടി ഇയാളോട് ചിരിച്ചുകൊണ്ട് ക്ഷമ ചോദിച്ചു. എന്നാൽ ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയെ പിന്തുടരുകയും വണ്ടി തടഞ്ഞ് നിർത്തി കഴുത്തിലും കയ്യിലും ചുംബിക്കുകയായിരുന്നു.
ഭയന്ന പെൺകുട്ടി ഇയാളെ തള്ളിയതിന് ശേഷം സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടി ചിരിച്ചതുകൊണ്ടാണ് താൻ ചുംബിച്ചതെന്ന വിചിത്ര വിശദീകരണമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.