Friday, February 28, 2025

സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ടയ്ക്കും പഞ്ചസാരയ്ക്കുമുള്ള സഹായം നിര്‍ത്തി …

Must read

മുംബൈ (Mumbai) : മഹാരാഷ്ട്രയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ മുട്ടയ്ക്കും പഞ്ചസാരയ്ക്കും നല്‍കുന്ന സാമ്പത്തിക സഹായം സര്‍ക്കാര്‍ പിന്‍വലിച്ചു. (In Maharashtra, the government has withdrawn financial assistance for eggs and sugar in school children’s meals.) സാമ്പത്തിക പ്രശ്‌നമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുട്ടികളിലെ പ്രോട്ടീന്‍ അളവ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തോടൊപ്പം മുട്ടയും മറ്റും നല്‍കാന്‍ തുടങ്ങിയത്. മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് പഴങ്ങള്‍ നല്‍കുക എന്നതായിരുന്നു പദ്ധതി.

ഒരു മുട്ടയ്ക്ക് അഞ്ചു രൂപ വീതമായിരുന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്നത്. അതെ സമയം ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സ്‌കൂളിലെ ഭക്ഷണത്തില്‍ മുട്ടയ്ക്കും പഞ്ചസാരയ്ക്കുമുള്ള ധനസഹായം മഹാരാഷ്ട്ര നിര്‍ത്തിവച്ചത്. പോഷകാഹാര പിന്തുണയ്ക്കായി സ്‌കൂളുകള്‍ പൊതു സംഭാവനകള്‍ തേടണമെന്നാണ് നിര്‍ദ്ദേശം.

എന്നാല്‍ സഹായം സര്‍ക്കാര്‍ നിര്‍ത്തിയെങ്കിലും സ്‌കൂള്‍ മാനേജ്മെന്റിന് സ്വകാര്യ വ്യക്തികളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ സംഭാവന വാങ്ങി മുട്ടയും പഞ്ചസാരയ്ക്കുമുള്ള പണം കണ്ടെത്താമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

ആഴ്ചയില്‍ ഒരു മുട്ട വീതം 24 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ വര്‍ഷം ചെലവാക്കുന്നത് 50 കോടി രൂപയാണ്. നേരത്തേ മധ്യപ്രദേശ് സര്‍ക്കാരും ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്ന മുട്ട നിര്‍ത്തലാക്കിയിരുന്നു.

See also  അടുത്ത അധ്യയന വർഷം കർണാടകയിലെ 72 നഴ്‌സിങ് കോളജുകളിൽ പ്രവേശനം തടഞ്ഞു
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article