Sunday, April 20, 2025

ഹരികുമാറും ശ്രീതുവും നിഗൂഢ മനസുള്ളവർ; അടുത്ത മുറികളിൽ കഴിയുമ്പോഴും വീഡിയോ കോളുകൾ?

Must read

- Advertisement -

തിരുവനന്തപുരം (Thiruvnanthapuram) : ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ റിപ്പോർട്ടുകൾ പുറത്ത്. (More reports are out in the case of two-year-old girl being thrown into a well in Balaramapuram.) ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പോലീസ് നിഗമനം.

തൊട്ടടുത്തുള്ള മുറികളിൽ കഴിഞ്ഞിരുന്നിട്ടും ഇവർ എന്തിനാണ് വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചിരുന്നതെന്നാണ് പോലീസിന് സംശയം. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാർ. പോലീസ് പൂജാരിയെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോഴും ഹരികുമാറിനെ രക്ഷിച്ചുവെന്നാണ് ശ്രീതു പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നത്. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല വീട് വാങ്ങാൻ കൈമാറിയ 30 ലക്ഷം സുഹൃത്തായ കരിക്കകം സ്വദേശി തട്ടിയെടുത്തുവെന്നും ശ്രീതു പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ഹരികുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. ചോദിക്കുന്ന ചോദ്യത്തിന് നിങ്ങൾ അന്വേഷിച്ച് കണ്ടെത്തുവെന്നാണ് ഹരികുമാറിന്റെ മറുപടി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

ഇതിനിടയിൽ കുഞ്ഞിന്‍റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഹരികുമാറിൻ്റെ അമ്മയുടെയും മൂത്ത കുട്ടിയുടെയും മൊഴിയും പോലീസ് ഇന്ന് ശേഖരിക്കും. മൂത്ത കുട്ടിയെയും ഹരികുമാർ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

See also  വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം വീതം നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article