Saturday, April 19, 2025

നീല സാരിയിലും ഹിപ്പ് ചെയിനിലും ഹോട്ട് ലുക്കിൽ സൗത്ത് ഇന്ത്യൻ മദ്രാസി ​ഗേളായി മാളവിക മേനോൻ…

Must read

- Advertisement -

മലയാള സിനിമയിലെ യുവതാരനിരയിൽ പത്ത് വർഷത്തിലേറെയായി സജീവമായി നിൽക്കുന്ന യുവനടിയാണ് മാളവിക സി മേനോൻ. ദേവയാനം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് മാളവിക നടിയായി അരങ്ങേറിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട് താരത്തിന്. 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. മോഡലിങ്ങിലും സജീവമായ മാളവിക ഇനോ​ഗറേഷൻ പരിപാടികളുമായും സജീവമാണ്. ഇപ്പോഴിതാ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

നീല നിറത്തിലുള്ള സാരിയിൽ ഹോട്ട് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിംപിൾ മേക്കപ്പും ഡീപ്പ് നെക്ക് ബ്ലൗസും ഹിപ്പ് ചെയ്നും മിനിമം ആഭരണങ്ങളും മാത്രം ധരിച്ചാണ് മാളവിക ലുക്ക് ചെയ്തിരിക്കുന്നത്. സാരിയിൽ ഇടയ്ക്കിടെ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുള്ളയാളാണ് നടി.

പുതിയ ഫോട്ടോകളിൽ സൗത്ത് ഇന്ത്യൻ മദ്രാസി ​ഗേൾ ലുക്കാണ് മാളവികയ്ക്കെന്നാണ് ആരാധകരുടെ പക്ഷം. ഹിപ് ചെയ്ൻ കൂടി അണിഞ്ഞപ്പോൾ ദേവതയെപ്പോലെയുണ്ടെന്നും കമന്റുകളുണ്ട്. ബാൽജിത്താണ് നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയത്.

അതേസമയം ഡീപ്പ് നെക്ക് ബ്ലൗസ് ധരിച്ച് ​ഗ്ലാമറസായി പോസ് ചെയ്തതിനേയും ചില​ർ വിമർശിച്ചിട്ടുണ്ട്. അടുത്തിടെ നടിമാരുടെ ദൃശ്യങ്ങൾ മോശം ആംഗിളിൽ പകർത്തുന്ന ഓൺലൈൻ ചാനലുകൾക്കെതിരെ താരം പ്രതികരിച്ച് എത്തിയത് ചർച്ചയായിരുന്നു.

വിവിധ ആം​ഗിളുകളിൽ വീഡിയോ പകർത്തുന്ന ഓൺലൈൻ ചാനലുകളുടെ ക്യാമറാമാൻമാരുടെ ദൃശ്യങ്ങളാണ് മാളവിക സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പലരും ക്യാമറ കണ്ടപ്പോൾ ഓടിയെന്നും നിങ്ങൾ ആകാശത്തുനിന്ന് ദൃശ്യങ്ങൾ പകർത്തുമ്പോൾ ഞങ്ങളെന്താണ് ചെയ്യേണ്ടതെന്നുമാണ് മാളവിക വീഡിയോയ്ക്കൊപ്പം പ്രതികരിച്ച് ചോദിച്ചത്.

അന്ന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നിരുന്നു. ഉദ്ഘാടനങ്ങൾക്കായി പോകുന്ന നടിമാരുടെ വസ്ത്രധാരണത്തിലും പ്രശ്നങ്ങളുണ്ടെന്ന തരത്തിലായിരുന്നു പ്രതികൂലിച്ച് വന്ന കമന്റുകൾ. തങ്കമണിയാണ് അവസാനം റിലീസ് ചെയ്ത മാളവികയുടെ മലയാള സിനിമ.

See also  മാളവിക മേനോൻ്റെ ഫോട്ടോസ് കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article