തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരി കിണറ്റിൽ മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹത, കൊലപാതകമെന്ന് സൂചന, ബന്ധുക്കൾ കസ്റ്റഡിയിൽ

Written by Taniniram

Published on:

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ ചുരുളഴിക്കാന്‍ പോലീസ് ശ്രമം ശക്തമാക്കിയിട്ടുണ്ട്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.

See also  വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ

Leave a Comment