Sunday, April 20, 2025

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി; ‘ഷോർട്ട് സ്‌കേർട്ടുകളോ ശരീരഭാഗം വെളിവാകുന്ന വസ്ത്രങ്ങളോ ധരിച്ച് പ്രവേശനം അനുവദിക്കില്ല’…

Must read

- Advertisement -

മുംബൈ (Mumbai) : മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് പ്രഖ്യാപിച്ചു. (A dress code has been announced at the famous Siddhivinayak temple in Mumbai.) അടുത്ത ആഴ്ച മുതല്‍ ഷോർട് സ്കർട്ടുകളോ ശരീരഭാഗങ്ങള്‍ വെളിവാകുന്ന തരത്തില്‍ അനുചിതമായ വസ്ത്രം ധരിച്ചുവരുന്നവരെയോ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. ഭക്തർ മാന്യമായതും ശരീരം മറയ്ക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് ശ്രീ സിദ്ധിവിനായക് ഗണപതി ക്ഷേത്ര ട്രസ്റ്റ് (എസ്എസ്ജിടിടി) പറഞ്ഞു.

അനുചിതമായ വസ്ത്രങ്ങൾ മറ്റ് ഭക്തർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഡ്രസ് കോഡ് തീരുമാനമെന്ന് ട്രസ്റ്റ് പറഞ്ഞു. മുറിഞ്ഞതോ കീറിയ രീതിയിലോ ഉള്ള ട്രൗസറുകൾ, ഷോർട്ട് സ്‌കർട്ട്, ശരീരഭാഗങ്ങൾ വെളിവാക്കുന്ന വസ്ത്രം എന്നിവ ധരിച്ച ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ദിവസവും എത്തുന്നതെന്നും ആരാധനാലയത്തിൽ അനാദരവായി തോന്നുന്ന വസ്ത്രധാരണത്തെക്കുറിച്ച് നിരവധി സന്ദർശകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് പറഞ്ഞു. ‘ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ലഭിച്ചതിനെത്തുടർന്ന്, ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കുന്നതിനായി ഡ്രസ് കോഡ് നടപ്പിലാക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു’ ഉത്തരവിൽ പറയുന്നു.

See also  തേയില യന്ത്രത്തിൽ തല കുടുങ്ങി; തൊഴിലാളി മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article