Sunday, April 20, 2025

‘അച്ഛൻ കാൻസർ സർവൈവറാണ്, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല’; നിരഞ്ജ് മണിയൻപിള്ള രാജു

Must read

- Advertisement -

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മറുപടിയുമായി മകൻ നിരഞ്ജ്. (Actor-producer Maniyanpilla Raju’s son Niranj responded to rumors about his health.) അച്ഛൻ പൂർണ ആരോഗ്യവാനാണെന്നും അർബുദത്തിന് ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും നിരഞ്ജ് വെളിപ്പെടുത്തി. ഈയടുത്ത് പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. താരത്തിന്റെ ശബ്ദം പോലും നഷ്‌ടമായെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ, താരം മെലിഞ്ഞു പോയതിന്റെ യഥാർഥ കാരണം വ്യക്തമാക്കുകയാണ് മകൻ നിരഞ്ജ് മണിയൻപിള്ള രാജു.

നിരഞ്ജിന്റെ വാക്കുകൾ: ”അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്.”

“പിന്നെ, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാൻ ആറു മാസം എടുക്കും. അപ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും,” നിരഞ്ജ് പറഞ്ഞു.

See also  ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഫെസ്റ്റ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article