കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ല, ഹൈക്കമാന്റിന്റെ ഉറപ്പ്‌

Written by Taniniram

Published on:

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കെ ഉടന്‍ മാറ്റില്ലെന്ന് കെ.സുധാകരന്് ഹൈക്കമാന്‍ഡിന്റെ ഉറപ്പ്. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇതില്‍ സുധാകരന്‍ അതൃപ്തി അറിയിച്ചതിനുപിന്നാലെയാണ് ഹൈക്കമാന്‍ഡ് മറുപടി നല്‍കിയത്.

കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നടത്തിയത് പുനഃസംഘടനാ ചർച്ചകൾ മാത്രമാണെന്നും ഹൈക്കമാൻഡ് അറിയിച്ചു. ഈ വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കോൺഗ്രസിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സുധാകരന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ല. അദ്ദേഹം നന്നായി പ്രവർത്തിക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ നടത്തുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

See also  ഇപി ജയരാജന്‍ വധക്കേസ്: തെളിവില്ലെന്ന് ഹൈക്കോടതി; കെ.സുധാകരന്‍ കുറ്റവിമുക്തന്‍

Leave a Comment