സുധാകരനെ മാറ്റൽ; ചർച്ച ഇല്ലെന്ന്‌ രമേശ് ചെന്നിത്തല

Written by Web Desk1

Updated on:

കോഴിക്കോട്‌ (Calicut) : കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ മാറ്റണം എന്ന തരത്തിൽ ചർച്ച ഉണ്ടായിട്ടില്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. അദ്ദേഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണ്‌. മാറ്റണമെന്ന് ആരും ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്‌. നിയമസഭാ മണ്ഡലങ്ങളിലെ ജയസാധ്യതയെപ്പറ്റി സർവേ നടത്തിയില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ സുധാകരനെ വച്ച്‌ കോൺഗ്രസ്‌ പാർടിയെ മുന്നോട്ട്‌ കൊണ്ടുപോകാനാകില്ലെന്നും അടിയന്തര തീരുമാനം ഉണ്ടാകണമെന്നുമുള്ള വി ഡി സതീശന്റെ ഭീഷണിയിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ്‌ ശ്രമം നടക്കുമ്പോഴാണ് ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി അധ്യക്ഷനെ മാറ്റണോ, അങ്ങനെയെങ്കിൽ പകരം ആര്‌ എന്ന ചോദ്യത്തിനാണ്‌ നേതാക്കളിൽ നിന്ന്‌ ഹൈക്കമാൻഡ്‌ ഉത്തരം തേടിയത്‌.

കാര്യങ്ങളുടെ പോക്ക്‌ എങ്ങോട്ടെന്ന്‌ കണ്ടതോടെയാണ്‌, തന്റെ സാന്നിധ്യമില്ലാതെ ദീപ ദാസ്‌ മുൻഷി ഒറ്റയ്‌ക്ക്‌ നേതാക്കളെക്കണ്ട്‌ അഭിപ്രായം ആരാഞ്ഞതിലെ നീരസം സുധാകരൻ പരസ്യമാക്കിയത്‌. കെപിസിസി പ്രസിഡന്റ്‌ മാറണം എന്ന അഭിപ്രായം ശക്തമായി പറഞ്ഞ നേതാക്കളെല്ലാം സുധാകരന്റെ ആരോഗ്യപ്രശ്നമാണ്‌ ചൂണ്ടിക്കാട്ടിയത്‌. സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ടാൽ സുധാകരന്റെ തുടർനീക്കവും പ്രതികരണവും എന്താകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്‌.

സംയുക്ത വാർത്താസമ്മേളനത്തിന്‌ സുധാകരനും സതീശനും തയ്യാറാകാത്തത്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചു. കെപിസിസി പ്രസിഡന്റ്‌ സ്ഥാനമടക്കം പുനഃസംഘടനയിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലപാടിലാണ്‌ സതീശൻ. ഒന്നിച്ചു പോകണമെന്ന നിർദേശം വച്ചതിനിടയിലാണ്‌ വി ഡി സതീശൻ ഏകപക്ഷീയമായി അവതരിപ്പിച്ച സർവേയെ എ പി അനിൽകുമാർ ചോദ്യം ചെയ്‌തത്‌.

See also  24 ന്യൂസ് ബ്ലാക്ക് മെയില്‍ ചെയ്യുന്നു; ആരോപണവുമായി ഇപി ജയരാജന്‍; ഡിജിപിക്ക് പരാതി നല്‍കി

Related News

Related News

Leave a Comment