‘ചേറൂർപ്പട’ വരുന്നു…

Written by Taniniram1

Published on:

കെ ഗിരീഷ് രചിച്ച ‘ചേറൂർപ്പട’ എന്ന നാടക സമാഹാരം പ്രകാശിതമാവുകയാണ്. സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ.സച്ചിദാനന്ദൻ പ്രശസ്ത നാടക പ്രവർത്തകൻ ശശി

ധരൻ നടുവിലിന് നൽകി പ്രകാശനം നിർവ്വഹിക്കും. അഡ്വ. വി ഡി പ്രേമപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഡിസം. 22ന് വൈകീട്ട് 3ന് തൃശൂർ പ്രസ് ക്ലമ്പിൽ ചേരുന്ന യോഗത്തിലാണ് പുസ്തക പ്രകാശനം നിർവ്വഹിക്കുന്നത്.

രണ്ട് നാടകങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1843 ൽ മലബാറിലെ ചേറൂരിൽ ജന്മികൾക്കും വെള്ളക്കാർക്കും എതിരെ നടന്ന വിപ്ലവകരമായ സമര ചരിത്രത്തിൽ നിന്നും രൂപപ്പെടുത്തിയ നാടകമാണ് ചേറൂർപ്പട. രണ്ടാമത്തെ നാടകമായ രുധിരസാഗരം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റ കഥ പറയുന്നു.

കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമതി അംഗം കഥാകൃത്ത് എൻ രാജൻ, നാടക സിനിമാ സംവിധായകൻ പ്രിയനന്ദനൻ, ദേശാഭിമാനി ന്യൂസ് എഡിറ്റർ ഇ എസ് സുഭാഷ്, തൃശൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി ഗണേഷ് എന്നിവർ പരിപാടിയിൽ സംസാരിക്കും. രംഗചേതന കെ.വി.ഗണേഷിന്റെ സംവിധാനത്തിൽ അരങ്ങിൽ എത്തിച്ചിട്ടുള്ള ചേറൂർപ്പട എന്ന നാടകം ഇനി പുസ്തകമായി മലയാള നാടക സാഹിത്യത്തിൽ ഇടം പിടിക്കും.

See also  ഭക്തിസാന്ദ്രമായി ആറ്റുകാല്‍; ഇന്നത്തെ വിശേഷങ്ങള്‍ അറിയാം

Related News

Related News

Leave a Comment