തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി. അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം. പാട്ടാവകാശം മാത്രമുള്ള ഭൂമിയില്‍ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് പിന്നാലെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
തിരുവനന്തപുരം: ഇടതുപക്ഷത്തില്‍ നിന്നും പുറത്തായതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെച്ച വിവാദ നായകന്‍ പി.വി. അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം. പാട്ടാവകാശം മാത്രമുള്ള ഭൂമിയില്‍ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് പിന്നാലെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
നേരത്തേ ഇടതുപക്ഷത്തോട് ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്ന അന്‍വര്‍ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യുഡിഎഫിനോട് സഹകരിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് നേരത്തേ യുഡിഎഫ് നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിനൊപ്പം ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിരിക്കുകയാണ്. യുഡിഎഫില്‍ അന്‍വറിനെ ചേര്‍ക്കുന്നതിനോട് കോണ്‍ഗ്രസില്‍ അനുകൂല നിലപാട് ഉണ്ടായിട്ടുണ്ട്.