കണ്ണൂർ (Kannoor) : മലപ്പുറത്ത് നിറത്തിന്റെ പേരിൽ അവഹേളനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ. (In Malappuram, a girl who was insulted because of her color committed suicide, and her husband was arrested.) ഭർത്താവ് അബ്ദുൾ വാഹിദാണ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറും.
നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടിൽ മരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.