Saturday, June 7, 2025

നെയ്യാറ്റിൻകരയിൽ ഭാര്യയുടെ കഴുത്തിന് വെട്ടി പൊലീസുകാരൻ

Must read

- Advertisement -

ഭാര്യയെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച് പൊലീസുകാരനായ ഭര്‍ത്താവ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനും മാരായമുട്ടം മണലുവിള സ്വദേശിയുമായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കഴുത്തിന് വെട്ടേറ്റ് പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

രഘുല്‍ ബാബു വെട്ടുന്ന സമയം കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കുകളോടെ പ്രിയ രക്ഷപ്പെട്ടു. പതിവായി ആക്രമണം നടത്താറുള്ള രാഹുല്‍ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു. വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു.

എന്നാല്‍ ശനിയാഴ്ച പ്രിയയെ വീട്ടിനുള്ളില്‍വച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി മാരായമുട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, രാഹുല്‍ ബാബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും സ്റ്റേഷനില്‍ ഹാജരായില്ലെന്നാണ് സൂചന.

See also  അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article