Saturday, April 19, 2025

ചികിത്സയ്ക്ക് തിരുവനന്തപുരത്തെത്തിയ മഹാരാഷ്ട്ര സ്വദേശികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. (Two people were found dead in a hotel in Thiruvananthapuram’s Thampanoor.) മഹാരാഷ്ട്ര സ്വദേശികളായ ബമന്‍, മുക്ത എന്നിവരാണ് മരിച്ചത്.ഹോട്ടലില്‍ നല്‍കിയ രേഖകള്‍ അനുസരിച്ചാണ് ഇവര്‍ മഹാരാഷ്ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.

ഇരുവരെയും ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ത മ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ 17നാണ് ഇരുവരും മുറി എടുത്തതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. മരിച്ചവരില്‍ സ്ത്രീ ഭിന്നശേഷിക്കാരിയാണെന്നാണ് സംശയിക്കുന്നത്. ചികിത്സ ആവശ്യാര്‍ഥമാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.

പുരുഷന്‍ തൂങ്ങിമരിച്ച നിലയിലും സ്ത്രീ കിടക്കയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്.

See also  ഹെല്‍ത്തി കിഡ്സ് പദ്ധതിക്ക് തുടക്കം: കുട്ടികളുടെ മാനസിക- ശാരീരിക ആരോഗ്യം പ്രധാനമെന്ന് മന്ത്രി കെ രാജൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article