ബംഗാൾ ഉൾക്കടലിൽ പ്രത്യക്ഷപ്പെട്ട ചക്രവാത ചുഴി; കനത്ത മഴയ്ക്ക് സാധ്യത

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി. (Cyclone in Southwest Bay of Bengal) അടുത്ത 2 ദിവസങ്ങളില്‍ തെക്കേ ഇന്ത്യയില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം അറബികടലില്‍ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവുമുണ്ട്.

സംസ്ഥാനത്തെ മലയോര മേഖലയിലും മധ്യ തെക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സം ഏര്‍പ്പെടുത്തിയിട്ടില്ല.

See also  സിംഹവാലന്‍ കുരങ്ങ് എത്തുന്നു

Leave a Comment