Sunday, April 20, 2025

സർക്കാർ ജീവനക്കാർ 22ന് പണിമുടക്കും

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 22ന് പണിമുടക്കുന്നു. പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് ആന്‍റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ), ഭരണ കക്ഷിയിലെ സിപിഐയുടെ സംഘടനയായ ജോയിന്‍റ് കൗൺസിൽ എന്നീ ജീവനക്കാരുടെ സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. (State government employees and teachers are on strike on 22nd. The strike has been called by a joint union of the opposition State Employees and Teachers Organization (SETO) and the Joint Council of the ruling CPI.)

ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക, പ്രഖ്യാപിച്ച ഡി.എയുടെ 78 മാസത്തെ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ തടഞ്ഞ സർക്കാർ നിലപാടാണ് പണിമുടക്കിലേക്ക് നയിച്ചത്. കോൺഗ്രസും സിപിഐയും ഒരേ ദിവസം സർക്കാരിനെതിരേ പണിമുടക്ക് നടത്തുന്നുവെന്ന രാഷ്ട്രിയ കൗതുകത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് പണിമുടക്ക്.

See also  സർക്കാർ ജീവനക്കാർക്ക് കർശന നിർദ്ദേശം; ഓഫിസ് പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിൽ കൾച്ചറൽ ഫോറങ്ങൾ വേണ്ട…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article