കോഴിക്കോട് (Calicut) : സ്‌കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. (Teacher arrested for sexually assaulting schoolgirls) കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. ഓമശേരി മങ്ങാട് സ്വദേശി കോയക്കോട്ടുമ്മൽ എസ് ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്.
ശ്രീനിജ് വിദ്യാർത്ഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നായിരുന്നു പരാതി. അതിക്രമത്തിനിരയായ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്‌കൂളിലെത്തിയപ്പോൾ ശ്രീനിജ് മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
ഇയാൾക്കെതിരെ താമരശേരി, കുന്നമംഗലം സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതിലും അദ്ധ്യാപകരെ അസഭ്യം പറഞ്ഞതിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.