ഗുരുവായൂർ (Guruvayoor) : സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. (Music director G. Devarajan Master’s brother was found dead in his flat in Guruvayur.) ജി. രവീന്ദ്രനാണ് (93) മരിച്ചത്. റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്.
അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ദേവരാജൻ മാസ്റ്ററുടെ ഇളയസഹോദരനാണ്. 2006ൽ ചെന്നൈയിൽ വച്ചായിരുന്നു ദേവരാജൻ മാസ്റ്ററുടെ അന്ത്യം. കൊല്ലം പരവൂർ സ്വദേശികളാണ് അദ്ദേഹത്തിന്റെ കുടുംബം.