നടൻ സെയ്ഫ് അലിഖാൻ്റെ ബാന്ദ്രയിലെ വസതിയിലെ ആക്രമണത്തിൻ്റെ പുതിയ വിവരങ്ങൾ പുറത്ത്. (New information about the attack on actor Saif Ali Khan’s residence in Bandra is out) വ്യാഴാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമി സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ഇളയ മകൻ ജഹാംഗീറിൻ്റെ മുറിയിലേക്കാണ് ആദ്യമെത്തിയതെന്ന് ജോലിക്കാരി വെളിപ്പെടുത്തി.
കുട്ടിയുടെ മുറിയിൽ വെച്ചാണ് ജോലിക്കാരി ഇയാളെ കണ്ടത്. പിന്നാലെ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകളിലും ആയുധങ്ങളുമായെത്തിയ അക്രമി ഇവരെ ആക്രമിക്കുകയും ചെയ്തു.
ബഹളം കേട്ട് സെയ്ഫ് അലി ഖാനും കരീന കപൂറും മുറിയിലേക്ക് ഓടിയെത്തുകയും കയ്യാങ്കളിയിൽ സെയ്ഫിന് പരിക്കേൽക്കുകയും ചെയ്തു.