മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരം ശ്രീലക്ഷ്‌മി ശ്രീകുമാർ വിവാഹിതയായി. ജോസ് ഷാജിയാണ് വരൻ. എട്ട് വർഷത്തോളം നീണ്ടുനിന്ന പ്രണയത്തിന് ഒടുവിലാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ തന്നെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ശ്രീലക്ഷ്‌മി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇവരുടെ നിശ്ചയം.
ഈ വേളയിലാണ് ചിത്രങ്ങളും തന്റെ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങളും ശ്രീലക്ഷ്‌മി പങ്കുവച്ചത്. കഴിഞ്ഞ ആഴ്‌ച വിവാഹ തീയതി അറിയിച്ചുകൊണ്ട് ശ്രീലക്ഷ്‌മി തന്നെ ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു; വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്‌മി എഴുതിയ കുറിപ്പിൽ പറയുന്നു.
വരൻ അന്യമതത്തിൽ നിന്നുള്ള വ്യക്തി ആയതിനാൽ എതിർപ്പുകൾ ഒട്ടേറെ ഉണ്ടായിരുന്നു എന്ന് ശ്രീലക്ഷ്‌മി തന്നെ നേരത്തെ അറിയിച്ചിരുന്നു. ലക്ച്ചറർ യി ജോലി ചെയ്‌തു വരികയാണ് ജോസ് ഷാജി. സിനിമാ-സീരിയൽ മേഖലയുമായി യാതൊരു ബന്ധവുമില്ല. ഇരുവരും തമ്മിൽ സ്‌കൂൾ പഠന കാലം തൊട്ടുള്ള ബന്ധമാണെന്നും താരം പറഞ്ഞിരുന്നു.
അൽപ്പം കാത്തിരിക്കേണ്ടി വന്നെങ്കിലും രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് തങ്ങൾ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നത് എന്നും ശ്രീലക്ഷ്‌മി അറിയിച്ചിരുന്നു. താരത്തിന് ആശംസയുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. സഹതാരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.
കുടുംബ വിളക്ക് എന്ന ജനപ്രിയ പരമ്പരയിലൂടെ ആയിരുന്നു ശ്രീലക്ഷ്‌മി ശ്രദ്ധ നേടിയത്. കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം, അനിയത്തിപ്രാവ് തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് ശ്രീലക്ഷ്‌മി. വിവാഹത്തിന് ശേഷവും താൻ അഭിനയത്തിൽ സജീവമാകും എന്നാണ് താരം പറയുന്നത്.