ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചു; ഹണി റോസ് ഉൾ പ്പടെയുളള താരങ്ങളെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കുമെന്ന് ബോബി ചെമ്മണ്ണൂർ

Written by Taniniram

Published on:

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്‍ന്ന ബോബിയുടെ നടപടിയെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എന്നാല്‍ കോടതിയെ വെല്ലുവിളിക്കാനില്ലെന്നും ബഹുമാനം മാത്രമാണുള്ളതെന്നും ബോബി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് കാരണമാണ് സമയത്ത് എത്താന്‍ കഴിയാതിരുന്നത്. കോടതി പരിസരത്ത് തന്നെ സ്വീകരിക്കാന്‍ എത്തിയവരെ കുറിച്ച് അറിയില്ലെന്നും പറയുന്ന കാര്യങ്ങളില്‍ ഭാവിയില്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നടി ഹണി റോസ് ഉള്‍പ്പടെയുള്ള താരങ്ങളെ ഉദ്ഘാടനങ്ങള്‍ക്കും മറ്റുമായി ഇനിയും വിളിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. മാര്‍ക്കറ്റിങ്, സെയില്‍സ്, പ്രമോഷന്‍ ലക്ഷ്യംവച്ചാണ് ഇവരെ വിളിക്കുന്നതെന്നും ബോബി വ്യക്തമാക്കി.

നടി ഹണി റോസിന്റെ പരാതിയില്‍ എടുത്ത ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. കോടതിയെ വച്ച് നാടകം കളിക്കേണ്ടത് വ്യക്തമാക്കിയ കോടതി ജാമ്യം റദ്ദാക്കുമെന്ന് ബോബിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തും വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ടെന്നും, കോടതിയോട് കളിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. വേണ്ടിവന്നാല്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും, രണ്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് നിരുപാധികമായി മാപ്പു പറയുന്നതായി ബോബി അഭിഭാഷകന്‍ മുഖേനെ അറിയിച്ചത്.

See also  പിക് അപ്പ് വാൻ താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് മറിഞ്ഞു…

Leave a Comment