ദേവസ്വം മന്ത്രി വി. എൻ വാസവനെ വിമർശിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ….

Written by Web Desk1

Published on:

ശബരിമല (Sabarimala) : ദേവസ്വം മന്ത്രി വി. എൻ വാസവനെ വിമർശിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മകരവിളക്ക് ദീപാരാധനാ വേളയിലെ മന്ത്രിയുടെ പ്രകടനം അയ്യനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിമർശനം ശക്തമാകുന്നതിടെയാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.

“ശബരിമല മകരവിളക്കിന് ദീപാരാധനയ്‌ക്കു ശേഷം നട തുറക്കുമ്പോൾ ദേവസ്വം മന്ത്രി അവിടെ ഉണ്ടായിരിക്കണം എന്നൊരു നിയമമോ ആചാരമോ ഇല്ല. ഈശ്വരവിശ്വാസം ഇല്ലെങ്കിൽ മന്ത്രിയെന്ന പ്രിവിലേജ് ഉപയോഗിച്ച്, നടയ്‌ക്കു മുന്നിലെത്തി വെറുതേ നിൽക്കുന്നത് എന്തിനാണ്? നട തുറക്കുമ്പോൾ ഒരാൾ മാത്രം മൂർത്തിയെ തൊഴാതെ നിൽക്കുന്നത് മര്യാദകേടാണ്. അതിനേക്കാൾ നല്ലത് ആ സമയം ദേവസ്വം ഓഫീസിൽ പോയിരുന്ന് ലേശം കാറ്റ് കൊള്ളുന്നതാണെന്നും”- അദ്ദേഹം പറഞ്ഞു.

നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇതേ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരീക്ഷകൻ ജിതിൻ ജേക്കബ് നൽകിയ കമന്റും ശ്രദ്ധേയമാണ്. “കൈകൂപ്പി നിൽക്കാതെയും പ്രാർത്ഥിക്കാം. അതിനുള്ള സ്പെഷ്യൽ ട്രെയിനിംഗ് പാർട്ടി ക്ലാസ്സിൽ ഹിന്ദു സഖാക്കൾക്ക് കൊടുത്തിട്ടുണ്ട്. ഹിന്ദു സഖാക്കൾക്ക് മാത്രമാണല്ലോ നിരീശ്വരവാദം കർശനമാക്കിയിട്ടുള്ളത്. ഹിന്ദു സഖാക്കൾ കൂടി കൈകൂപ്പി നിന്നാൽ വൈരുദ്ധ്യാല്മക ഭൗതിക വാദം, നാലാം ലോകം തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത സാധനങ്ങൾ പാർട്ടിയിലെ ബുദ്ധിജീവികൾ എങ്ങനെ എടുത്ത് അലക്കുമെന്നും” -ജിതിൻ ജേക്കബ് പറഞ്ഞു.

See also  റിയാദ് ജയിലിൽ എത്തിയ ഉമ്മയെ കാണാൻ വിസമ്മതിച്ച് റഹീം; മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലെത്തിയത്

Leave a Comment