ഗര്‍ഭിണിക്ക് രക്ഷയായി ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍…

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) കേരള റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ ഓടുന്ന തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട ഗര്‍ഭിണിയെ സാഹസികമായി രക്ഷിച്ചു. (Kerala Railway Police officer bravely rescues pregnant woman caught between moving train and platform) ഉച്ചയ്ക്ക് പന്ത്രണ്ടരയോടടുത്ത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

ഗൊരഖ്പുര്‍-കൊച്ചുവേളി എക്‌സ്പ്രസില്‍ കൊല്ലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി എസ്. അഞ്ജലിയാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ടി. സുനില്‍കുമാറിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. വെള്ളം വാങ്ങാനാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ അഞ്ജലി ഇറങ്ങിയത്. വെള്ളം വാങ്ങിക്കഴിഞ്ഞപ്പോഴേക്കും തീവണ്ടി വിട്ടു.

സംഭവത്തെപ്പറ്റി സുനില്‍ കുമാര്‍ പറയുന്നത്: ‘നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്കു കയറാനായി ഒരു യുവതി ഓടുന്നത് കണ്ടു. കയറല്ലേയെന്നു പറഞ്ഞു ഞാന്‍ പിറകെ ഓടി. പക്ഷേ, അവരത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്കു വീണു. ഇരു കാലുകളും പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയില്‍പ്പെട്ടു.

പെട്ടെന്നു ഞാന്‍ ഓടിച്ചെന്ന് അവരെ പ്ലാറ്റ്‌ഫോമിലേക്കു വലിച്ചു കയറ്റി. ഞങ്ങള്‍ രണ്ടാളും തീവണ്ടിക്കടിയിലേക്കു പോകേണ്ടതായിരുന്നു. എന്റെ ഇടതു കൈമുട്ടിനും കാലിനും പരിക്കുപറ്റി. അപകടം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തി. ഗുരുതരമായ പരിക്കുകളില്ലാതിരുന്നതിനാല്‍ യുവതി യാത്ര തുടര്‍ന്നു.

See also  വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കിൽ വെള്ളം കയറി;നാലു ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി,നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Related News

Related News

Leave a Comment