പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു , സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി

Written by Taniniram

Published on:

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജി വെച്ചു. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് അന്‍വര്‍ രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ രാവിലെ 9.30 ഓടെ എത്തിയത്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അന്‍വറിന്റെ നീക്കം. അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അന്‍വര്‍ തുടര്‍നീക്കങ്ങള്‍ എങ്ങനെയായിരിക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

See also  പാലക്കാട്ട് അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം

Leave a Comment