പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

Written by Taniniram

Published on:

കാസര്‍കോട്: പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ മുഹമ്മദ് റിഫായി അനസാണു മരിച്ചത്. ശനിയാഴ്ച വൈകിട്ടു വീട്ടില്‍വച്ചാണു കുട്ടി പിസ്തയുടെ തൊലി എടുത്തു കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍നിന്ന് എടുത്തുമാറ്റി.

പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ പിസ്തയുടെ തൊലിയുടെ ബാക്കിഭാഗം തൊണ്ടയില്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രശ്‌നമില്ലെന്നു കണ്ടു ഡോക്ടര്‍ തിരിച്ചയച്ചു. ഞായറാഴ്ച പുലര്‍ച്ചെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം.

See also  കളിക്കുന്നതിടെ കൽത്തൂൺ ദേഹത്ത് വീണു 14 കാരന് ദാരുണാന്ത്യം

Leave a Comment