Sunday, June 8, 2025

പീച്ചി ഡാമിൽ വീണ വിദ്യാർഥിനി മരിച്ചു; അപകടത്തിൽ പ്പെട്ട 3 പേർ ആശുപത്രിയിൽ

Must read

- Advertisement -

പീച്ചി : റിസര്‍വോയറിന്റെ കൈവഴിയില്‍ വെള്ളത്തില്‍ മുങ്ങിയ 4 വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരണപ്പെട്ടു. 3 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജന്‍-സിജി ദമ്പതികളുടെ മകള്‍ അലീന(16)യാണു മരിച്ചത്. കൂട്ടുകാരിയുടെ വീട്ടില്‍ തിരുനാളാഘോഷിക്കാനെത്തിയ 3 പേരുള്‍പ്പെടെ 4 പേരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ 12.30ന് അലീന മരിച്ചു.

പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി-സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോജ്-ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍. ഗുരുതരാവസ്ഥയിലുള്ള ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30ന് അപകടമുണ്ടായത്. പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍.ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേര്‍ കാല്‍വഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീണു. വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടികളെല്ലാം തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

See also  കേന്ദ്ര ബജറ്റ് 2024; പ്രതീക്ഷയോടെ കേരളം…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article