മാമി തിരോധാനത്തിൽ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡ്രൈവറേയും ഭാര്യയേയും കാണാതായി, വീണ്ടും ദുരൂഹത

Written by Taniniram

Published on:

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിൽ ക്രൈബ്രാഞ്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറേയും ഭാര്യയേയും കാണാതായി. ഡ്രൈവര്‍ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സ​ഹോദരൻ സുമൽജിത്താണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്ത് ലോഡ്ജിൽ നിന്നും പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്നുമാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടിൽ നിന്നും പോയത്. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നുവെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

See also  തൃശൂരിൽ തടിലോറി കയറി ഇറങ്ങി കൊല്ലപ്പെട്ടവർ തൃപ്രയാർ ഏകാദശി കാരണം സ്ഥലം മാറി കിടന്നുറങ്ങിയവർ, വണ്ടിയോടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ , നാട്ടിക അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

Related News

Related News

Leave a Comment