തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂരിന് കലാകിരീടം. 1008 പോയിന്റ് നേടിയാണ് സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിൽ പാലക്കാടിനെ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1003 പോയിന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷം കണ്ണൂരായിരുന്നു ജേതാക്കൾ.
കാൽ നൂറ്റാണ്ടിനുശേഷമാണ് തൃശൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടുന്നത്. ഇതിനുമുമ്പ് 1999ൽ കൊല്ലത്തുനടന്ന കലോത്സവത്തിലായിരുന്നു തൃശൂർ ഇതിനുമുമ്പ് സ്വർണക്കപ്പ് സ്വന്തമാക്കിയത്.