Friday, April 18, 2025

ശോഭാ സുരേന്ദ്രന് എതിരെ ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ സമൻസ്

Must read

- Advertisement -

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ്. കോടതിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റേതാണ് ഉത്തരവ്. മാർർച്ച്‌ 28 ന് കോടതിൽ ഹാജരാകാൻ ആണ് ഉത്തരവ്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻറെ ആരോപണം.

ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ​ഗോകുലം ​ഗോപാലൻ തള്ളിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ​ഗോ​കുലം ​ഗോപാലൻ ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ലെന്ന് ഗോകുലം ​ഗോപാലൻ പറഞ്ഞു. വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു.

See also  40 കോടി സ്വന്തമാക്കിയ 'സുന്ദരി' പശു; ഗിന്നസ് റെക്കോര്‍ഡ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article