തലസ്ഥാനത്ത് കലയുടെ പൊടിപൂരം; ഇനി കലാ മാമാങ്കം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാനത്ത് ഇനി കലയുടെ പൊടിപൂരം. അഞ്ചു ദിവസം നീളുന്ന കൗമാര കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തി.

ഒന്നാം വേദിയായ ‘എംടി – നിള’യിൽ 10നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ‌മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. തുടർന്ന് സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അതിജീവന നൃത്തശിൽപവും അവതരിപ്പിക്കും.

25 വേദികളിലായി നടക്കുന്ന പരിപാടിയിൽ പതിനയ്യായിരത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഗോത്രനൃത്തരൂപങ്ങൾ മത്സരവേദിയിലെത്തുന്ന ആദ്യകലോത്സവമാണ് ഇത്തവണത്തേത്. 8ന് വൈകിട്ട് 5ന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ ടൊവീനോ തോമസ് പങ്കെടുക്കും.

See also  കന്യാകുമാരിയില്‍ മറ്റൊരു അദ്ഭുതം കൂടി വരുന്നു

Leave a Comment