Monday, April 7, 2025

സംഗീത സംവിധായകന്‍ വിഷ്ണു വിജയും സംഗീതജ്ഞ പൂര്‍ണിമ കണ്ണനും വിവാഹിതരായി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞയായ പൂര്‍ണിമ കണ്ണനാണ് വധു. (Music director Vishnu Vijay got married. The bride is musician Purnima Kannan.) കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഗപ്പി എന്ന സിനിമയിലൂടെ സംഗീത സംവിധായകനായ വിഷ്ണു വിജയ് പിന്നീട് അമ്പിളി, തല്ലുമാല, സുലൈഖ മന്‍സില്‍, പ്രേമലു, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.

മുന്‍പ് റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്ന പൂര്‍ണിമ ദൂരദര്‍ശനിലൂടെ ശ്രദ്ധേയരായ ജി.ആര്‍ കണ്ണന്റെയും ഹേമലതയുടെയും മകളാണ്.

See also  പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി സംഭാവന നൽകി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article