ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു ഒരു മരണം, എട്ട് പേർക്ക് പരിക്ക്…

Written by Web Desk1

Published on:

കോട്ടയം (Kottayam) : ശബരിമല തീർത്ഥാടകരുടെ വാഹനം കോട്ടയം കാണമല അട്ടിവളവിൽ അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

See also  സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിക്കു തുടക്കമായി

Leave a Comment