തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം. പണി തീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടത്. കോളജ് ഉടമ അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹം എന്ന സംശയമാണ് ഉള്ളത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാറും മൊബൈല്‍ ഫോണും സമീപത്തുണ്ട്. നെടുമങ്ങാട് വെങ്കോട് ആണ് കോളജ് ഉള്ളത്. ഇവിടെ കോളജ് കെട്ടിടത്തിന്റെ പണി നടക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉടമയെ അലട്ടിയതായി സൂചനയുണ്ട്. ഇന്നലെ പണം നല്‍കിയവര്‍ വന്ന് ബഹളമുണ്ടാക്കി എന്നാണ് പുറത്തുവരുന്ന വിവരം. പ്രദേശവാസികള്‍ കോളജ് ഉടമയെ ഇന്നലെ വൈകീട്ട് കോളജില്‍ കണ്ടിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. കോളജ് ഉടമയുടേത് തന്നെയാണ് മൃതദേഹം എന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടക്കുകയാണ്.