Sunday, April 6, 2025

ആദിവാസി യുവതി പ്രസവവേദനയുമായി 5 കിലോമീറ്റർ നടന്നു; ഒടുവിൽ പ്രസവം വഴിയിൽ…

Must read

- Advertisement -

പാലക്കാട് (Palakkad) : പ്രസവവേദനയുമായി 5 കിലോമീറ്ററോളം നടന്ന ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു. പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ വനമേഖലയിൽ നിന്ന് ഇറങ്ങി നടന്ന യുവതി മലയോരത്ത് തന്നെ പ്രസവിക്കുകയായിരുന്നു. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് താമസിക്കുന്ന അനീഷിൻ്റെ ഭാര്യ സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഞായ്റാഴച രാവിലെ പ്രസവ വേ​ദന അനുഭവപ്പെട്ടതിനെ തുടർന്ന് സലീഷ വീട്ടിൽ നിന്ന് ഇറങ്ങി നടന്നത്. അഞ്ച് കിലോമീറ്ററോളം നടന്നതിന് പിന്നാലെ ഇവർക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നൽകി.

വിവരം അറിഞ്ഞയുടൻ അയിലൂർ ​ഗ്രാമപഞ്ചായത്തം​ഗം കെ എ മുഹമ്മദ് കുട്ടി ആരോ​ഗ്യ പ്രവർത്തകരെ അറിയിച്ചു. ആരോ​ഗ്യ പ്രവർത്തകരെത്തി കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുൻപ് കൽച്ചാടി ​ഗ്രാമത്തിൽ താമസിച്ചിരുന്ന ഇവർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വനമേഖലയ്ക്കുള്ളിലെ ചെള്ളിക്കയത്തിലേക്ക് താമസം മാറിയത്

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെടൽ ; റിപ്പോർട്ട് പൂർണ്ണമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറണം , സർക്കാരിന് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article