എം.ടി നിളയിലലിഞ്ഞു ; ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കി

Written by Web Desk1

Published on:

മലപ്പുറം (Malappuram) : അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ചിതാഭസ്മം നിള ഏറ്റുവാങ്ങി. തിരുനാവായയിലായിരുന്നു നിമഞ്ജനചടങ്ങ്. മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയത്.

മകൾ അശ്വതിയും അടുത്തബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് അതിരാവിലെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഡിസംബർ 25നാണ് എം.ടി അന്തരിച്ചത്.

See also  എഡിഎം നവീന്റെ മരണത്തിൽ മുഖ്യപങ്ക് കളക്ടർക്ക്; സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ…

Leave a Comment