സർവകാല റെക്കോർഡിലേക്ക് കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം കുതിക്കുന്നു….

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ സർവീസ്നൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊപ്പം കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയതും ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കാൻ സഹായിച്ചു.

മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി ക്യത്യമായ പ്ലാനിം​ഗോടുകൂടി വെള്ളി, ശനി, ‍ഞായ‌ർ ദിവസങ്ങളിൽ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും നടത്തിയത് യാത്രക്കാർക്ക് ഏറെ ​ഗുണകരമായി.ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ​ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തിൽ 20 ലക്ഷത്തോളം രൂപ കഴിഞ്ഞ വർഷത്തേക്കാൾ അധികം ഉണ്ടായിയെന്നതാണ് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നത്.

See also  മത്സ്യടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Related News

Related News

Leave a Comment