ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ…

Written by Web Desk1

Published on:

മം​ഗ​ളൂ​രു (Mangalure) ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല (Chikkamangaluru District) ​യി​ൽ ത​രി​കെ​രെ താ​ലൂ​ക്കി​ലെ ഗു​ല്ല​ദാ​മ​നെ ഗ്രാ​മ​ത്തി​ൽ ന​വ​വ​ധു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൊ​സ​ദു​ർ​ഗ താ​ലൂ​ക്കി​ലെ മ​ന്തേ​ന​ഹ​ള്ളി സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​റി​ന്റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (21) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 24നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. മൂ​ന്ന് ദി​വ​സം മു​മ്പ് ബി​ന്ദു ഭ​ർ​ത്താ​വി​നൊ​പ്പം മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

മൂ​ന്ന് വ​ർ​ഷ​മാ​യി വി​ട്ടു​മാ​റാ​ത്ത വ​യ​റു​വേ​ദ​ന ശ​നി​യാ​ഴ്ച അ​സ​ഹ​നീ​യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് തൂ​ങ്ങി​മ​രി​ച്ചു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ലിം​ഗ​ദ​ഹ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ​ചെ​യ്തു.

See also  ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു…

Leave a Comment