റെയിൽവെയുടെ പുതുവർഷ സമ്മാനം; കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മെമു സ്‌പെഷ്യൽ സർവീസ്

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ഇന്ത്യൻ റെയിൽവെ ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ മെമു സർവീസ് (Special Memo Service) പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സർവീസാണ് റെയിൽവെ പ്രഖ്യാപിച്ചത്. ഡിസംബർ 30, 31 ജനുവരി ഒന്ന് എന്നീ തീയതികളിൽ മാത്രമാണ് സർവീസ്. 06065/06066 എന്നിങ്ങനെയാണ് ട്രെയിൻ നമ്പരുകൾ.

രാവിലെ 9.10ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനിൽ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജംഗ്ഷനിൽ എത്തും.

ക്രിസ്മസ് കാലത്തെ യാത്രാദുരിതം പരിഹരിക്കാൻ റെയിൽവെ കേരളത്തിന് പത്ത് സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പല സോണുകളിലായി 149 ട്രിപ്പുകളും അനുവദിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ ആവശ്യപ്രകാരം റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടികൾക്ക് അനുമതി നൽകിയത്.

See also  40,000 കോച്ചുകള്‍ വന്ദേഭാരത് നിലവാരത്തില്‍ ; വിമാനത്താവളങ്ങൾ ഇരട്ടിയാക്കുമെന്നും ബജറ്റ് പ്രഖ്യാപനം

Leave a Comment