പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇനി ദുരുപയോഗം ചെയ്താൽ പണി പാളും …. ശിക്ഷ കടുക്കും…

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : കേന്ദ്ര സർക്കാ‌ർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുന്നു. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കൽ, രാഷ്ട്രപതിയുടെ ചിത്രങ്ങൾ, സുപ്രീംകോടതിയുടെ ചിത്രങ്ങൾ തുടങ്ങിയവ ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരു വകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയൽ) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയൽ) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചർച്ചകൾ മന്ത്രിതലയോഗത്തിൽ നടന്നത്.

ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നൽകണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ൽ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കിയിരുന്നില്ല. ദുരുപയോഗം തടയൽ നിയമം, ദേശീയപതാക, സർക്കാർ വകുപ്പുകൾ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ , രാഷ്ട്രപതിയുടെയും ഗവർണറുടെയും ഔദ്യോഗിക മുദ്രകൾ, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങൾ, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് നിയമം.

See also  പ്രൈം മിനിസ്റ്ററുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ ഇന്ത്യാസഖ്യത്തെ വഞ്ചിച്ചു; എളമരം കരീം

Leave a Comment