ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

Written by Web Desk1

Published on:

വാരണസി (Varanasi) : ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പ്രതി ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയാണ് ഇര്‍ഷാദ്. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വാരണസിയിലെ സുജാബാദിലാണ് സംഭവം. ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മൊത്തം രക്തവും മുറിവുകളും ഉണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയും തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നുമാണ് പോലീസ് പറയുന്നത്.

See also  അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ…

Related News

Related News

Leave a Comment