രണ്ടരവയസുകാരി സ്കൂട്ടറിൽനിന്ന് തെറിച്ചു വീണ് ലോറിയിടിച്ച് മരിച്ചു…

Written by Web Desk1

Published on:

തൃശൂർ (Thrisur) : സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ടര വയസ്സുകാരി ലോറി ഇടിച്ചു മരിച്ചു. വാടാനപ്പള്ളി സെന്ററിൽ വടക്കുഭാഗത്തുള്ള വളവിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി ആണ് മരിച്ചത്.

സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് വീണ ഉടനെ ഇതുവഴി പോയ കണ്ടെയ്നർ ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

See also  മേപ്പാടി പൊതുശ്മശാനം കണ്ണീർ കടലായി… മൃതദേഹങ്ങൾ കൂട്ടമായി സംസ്കാരം…

Leave a Comment