ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഒരു സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധീകരിച്ച ഒരു വീഡിയോയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വസ്തുതയില്ലെന്നും വ്യാജ പ്രചരണത്തിനെതിരെ സൈബര്‍ പോലീസില്‍ പരാതിയ നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട് അടക്കമുള്ള പ്രദേശങ്ങളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ് ഡിസംബര്‍ 26ന് ശബരിമല നട അടച്ചിടും, കുറച്ചു സമയത്തേക്ക് എന്നുള്ള കാര്യമാണ് ഇതിലൂടെ നിങ്ങളോടെനിക്ക് പറയാനുള്ളത്. കാരണം ഡിസംബര്‍ 26ന് സൂര്യഗ്രഹണമാണ്. അതുകൊണ്ടു തന്നെ രാവിലെ ഏഴുമണി മുതല്‍ പതിനൊന്നര വരെയുള്ള സമയം, സൂര്യഗ്രഹണത്തിന്റെ ആ ഒരു പീക്ക് ടൈമില്‍ ശബരിമല നട അടഞ്ഞു കിടക്കുന്നുണ്ടാകും. ആ സമയത്ത് ഒരുതരത്തിലുള്ള പൂജയോ അഭിഷേകങ്ങളോ ഒന്നുംതന്നെ ഉണ്ടായിരിക്കുന്നതല്ല. ആ സമയത്ത് ക്ഷേത്രത്തിലെത്തുന്ന, സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് തീര്‍ച്ചയായും വെയ്റ്റ് ചെയ്യേണ്ടതായി വരും. 11.40ന് ആ സൂര്യഗ്രഹണത്തിനു ശേഷം പുണ്യാഹവും ശുദ്ധിയും നടത്തിയിട്ട് മാത്രമേ വീണ്ടും അയ്യപ്പന്റെ നട തുറന്ന് കൊടുക്കുകയുള്ളൂ. അതുകൊണ്ട് 26ാം തീയതി ഏതെങ്കിലും ആളുകള്‍ പോകുന്നുണ്ടെങ്കില്‍ അവരിലേക്ക് ഇത് പരമാവധി ഷെയര്‍ ചെയ്ത് കൊടുക്കുക. ആ ദിവസം ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടാകും.’