അച്ഛൻ സംവിധാനം ചെയ്ത് സിനിമ കാണാൻ പ്രണവും വിസ്മയയും ചെന്നൈയിലെ തിയേറ്ററിൽ

Written by Taniniram

Published on:

മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ജിജോ പുന്നൂസാണ് ബറോസ് എന്ന ത്രീഡി ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

ബറോസ് കാണാനായി പ്രണവും വിസ്മയയും എത്തിയതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. സുചിത്രയ്ക്കൊപ്പമായാണ് മക്കളും സിനിമ കാണാനെത്തിയത്. കൈയ്യിലൊരു ഷോളുമായി നടന്നുനീങ്ങുന്ന പ്രണവിന്റെ വീഡിയോ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായാണ് പ്രചരിക്കുന്നത്. സ്വന്തം സിനിമയുടെ റിലീസിന് പോലും തിയേറ്ററില്‍ പോവുന്ന പതിവില്ല പ്രണവിന്, എന്നാല്‍ അച്ഛന്റെ സിനിമ വരുമ്പോള്‍ എങ്ങനെയാണ് വരാതിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

See also  പ്രണവിന്റെ സ്റ്റൈലിഷ് ചിത്രം; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Leave a Comment