അല്ലു അർജുന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാർ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു, സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ

Written by Taniniram

Published on:

ഹൈദരബാദ്: അല്ലു അര്‍ജുന്റെ ഹൈദരാബാദിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ജൂബിലി ഹില്‍സിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വീട്ടിലെ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുഷ്പ 2 പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതിക്ക് നീതി വേണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയിലുള്ളവരാണ് പ്രതിഷേധക്കാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇന്നലെ വൈകിട്ട് അല്ലു അര്‍ജുന്‍ വീടിന് മുന്നില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായതും തുടര്‍ന്ന് നടന്ന സംഭവങ്ങളുമടക്കമുള്ള വിഷയങ്ങളില്‍ നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രതിഷേധ പ്രകടനവും കയ്യേറ്റവും നടന്നിരിക്കുന്നത്.

തിയേറ്റര്‍ മാനേജ്‌മെന്റിന്റെ അപേക്ഷയില്‍ പോലീസ് തങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ അകത്ത് പ്രവേശിച്ചത്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോകുമായിരുന്നു. നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും തന്റെ മാനേജറാണ് തന്നോട് പറഞ്ഞത്-അല്ലു അര്‍ജുന്‍ വ്യക്തമാക്കി

See also  അല്ലു അർജുന്റെ പുഷ്പ 2 റിലീസ് ചെയ്തു; തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ആൾക്കൂട്ടത്തിനിടയിൽപെട്ട് നിരവധിപേർക്ക് പരിക്ക്‌

Related News

Related News

Leave a Comment