മേലുദ്യോഗസ്ഥര്‍ക്കെതിരെ വക്കീല്‍ നോട്ടിസുമായി സസ്‌പെന്‍ഷനിലായ എന്‍.പ്രശാന്ത് ഐ.എ.എസ്. ശാരദ മുരളീധരന്‍, എ.ജയതിലക്, കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നോട്ടീസ്. താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്ന് വക്കീല്‍ നോട്ടിസിലെ ആവശ്യം. വ്യാജരേഖ നിര്‍മിച്ചെന്നടക്കം ആരോപിച്ചാണ് എ. ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയത്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരടക്കം പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് വിമര്‍ശനം തുടര്‍ന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വാദമാണ് പ്രശാന്ത് ഉന്നയിച്ചത്.