രാധിക ആപ്തെയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. വ്യത്യസ്തമായ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള മനോഹരമായ ചിത്രങ്ങളാണ് രാധിക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സംഗീതസംവിധായകനും ബ്രിട്ടീഷ് വയലിനിസ്റ്റുമായ ബെനഡിക്റ്റ് ടെയ്‌ലറാണ് രാധികയുടെ പങ്കാളി.
യുകെയിലെ ആഷിഷ് ഗുപ്ത എന്ന ഡിസൈനറാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. പുറംഭാഗം ഓപ്പൺചെയ്ത് ശരീരത്തോട് ചേർന്ന കിടക്കുന്ന രീതിയിലാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. കൈപ്പത്തികൂടി മൂടുന്ന വിധം ഫുൾസ്ലീവാണ്. തോൾവരെ നീളമുള്ള സ്ട്രെയിറ്റ് ഹെയർസ്റ്റൈലാണ്. മിനിമൽ മേക്കപ്പ്. മസ്കാര ഉപയോഗിച്ചിട്ടുണ്ട്. ന്യൂഡ്ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.
‘ഭൂരിഭാഗം സ്ത്രീകള്‍ക്കും ഗർഭകാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. അത് നിങ്ങളുടെ ആർത്തവകാലത്തെയോ ആർത്തവ വിരാമകാലത്തെയോ പോലെ കഠിനമായിരിക്കും. ആർത്തവവിരാമത്തെയും ആർത്തവത്തെയും സംബന്ധിച്ച് നമ്മൾ തുറന്നു സംസാരിക്കാറുണ്ട്. ഇതെല്ലാം ചേരുന്ന ഒരു അവസ്ഥയാണ് ഗർഭകാലം. ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് വളരെ മനോഹരമായ കാര്യമാണ്. എന്നാൽ ആരും ഈകാലത്ത് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കാൻ തയാറാകുന്നില്ല.’ രാധിക പറഞ്ഞു.