കുഞ്ഞിക്കാല് കാണാൻ കോഴിക്കുഞ്ഞിനെ വിഴുങ്ങി; മന്ത്രവാദിയുടെ ഉപദേശം അനുസരിച്ച യുവാവ് ശ്വാസം മുട്ടി മരിച്ചു

Written by Taniniram

Published on:

കുഞ്ഞ് ജനിക്കാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ യുവാവ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ ബന്ധുക്കള്‍ യുവാവിനെ അംബികാപൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുണ്ടാകാനാണ് യുവാവ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ ശ്വാസതടസമുണ്ടായാണ് ആനന്ദിന് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദേശം 20 സെന്റിമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും അന്നനാളത്തെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ കുടുങ്ങിയതാണ് ആനന്ദിന്റെ മരണ കാരണം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും ആനന്ദിന് കുട്ടികളുണ്ടായിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇയാള്‍ ഏറെക്കാലമായി.

ഇതേ തുടര്‍ന്ന് ഇയാള്‍ ദീര്‍ഘകാലമായി ഗ്രാമത്തിലെ ഒരു മന്ത്രവാദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് യുവാവ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്നാണ് ബന്ധുക്കളുടെ വാദം.

See also  ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അസദുദ്ദീന്‍ ഒവൈസി മുഴക്കിയത് 'ജയ് പാലസ്തീന്‍'

Related News

Related News

Leave a Comment