ശബരിമല; മാളികപ്പുറത്തേയ്ക്കുള്ള  ഫ്ളൈ  ഓവറിന്റെ  മുകളിൽ  നിന്ന്  താഴേയ്ക്ക്  ചാടിയ  തീർത്ഥാടകൻ  മരിച്ചു

Written by Taniniram

Published on:

പത്തനംതിട്ട: മാളികപ്പുറത്തേയ്ക്കുള്ള ഫ്ളൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു. കർണാടക കനകപുര രാംനഗർ സ്വദേശി കുമാർ (40) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാളികപ്പുറത്തേയ്ക്കുള്ള ഫ്‌ളൈ ഓവറിന്റെ ഷീറ്റിട്ട മേല്‍ക്കൂരയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേയ്ക്കാണ് കുമാര്‍ ചാടിയത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. സി ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.തീര്‍ത്ഥാടകന്‍ എന്തിനാണ് ഫ്‌ളൈ ഓവറിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേയ്ക്ക് ചാടിയതെന്നത് വ്യക്തമല്ല. കുമാറിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നോ എന്നത് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് എഡിഎം അരുണ്‍ എസ് നായര്‍ പറഞ്ഞു. താഴേയ്ക്ക് വീണതിന് ശേഷം കുമാര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് സംശയത്തിന് കാരണം. മൃതദേഹം മേരിക്വീന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

See also  തലസ്ഥാനം നാളെ മോദി പ്രഭയിൽ

Leave a Comment