ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം;എംഎസ് സൊലൂഷനും അധ്യാപകരും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ച് വിദ്യാഭ്യാസ വകുപ്പ്

Written by Taniniram

Published on:

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുന്നത്.

ചോര്‍ച്ചയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം വൈകീട്ട് ചേരും. സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. എസ്എസ്എല്‍സി, ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷന്‍ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

See also  എംപിമാർ വീട്ടിലിരിക്കണം, പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടും എംപിമാരായ എഎ റഹീമിന്റെയും ശിവദാസന്റെയും ഫോണിൽ ഭീഷണി സന്ദേശം

Leave a Comment